ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാര്‍ തോട്ടില്‍ വീണു, കുടുംബം അത്ഭുതകരമായി രക്ഷപെട്ടു
ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാര്‍ ഒഴുക്കില്‍ പെട്ടു. ആറ് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് വഴി തെറ്റി ഒഴുക്കില്‍പ്പെട്ടത്. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന്‍ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള […]
