മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ ആദ്യ നായികയായ പി.കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ.1928 നവംബര്‍ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയ്യേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. അഭിഭാഷകന്‍ മുള്ളൂര്‍ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗൂഗിൾ ഇപ്പോൾ ആദരം നൽകിയിരിക്കുന്നത്.1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് റോസി ജനിച്ചത്. ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനില്‍ സരോജം എന്ന കഥാപാത്രത്തെയാണ് പി.കെ റോസി അവതരിപ്പിച്ചത്.സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം […]

