ശിവശങ്കറിന്റെ വാദം തള്ളി ഇ.ഡി; രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു
എം.ശിവശങ്കറിന്റെ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ വാദം ദുരുദ്ദേശപരമാണെന്ന് ആരോപിച്ച ഇ.ഡി, രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അറിയിച്ചു. ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ശിവശങ്കറിന്റെ ഇ.ഡിക്കെതിരെയുള്ള ആരോപണങ്ങള്‍. തന്നെ ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും, രാഷ്ട്രീയപ്രേരിത അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രേഖാമൂലം സമര്‍പ്പിച്ച പ്രതിവാദ കുറിപ്പില്‍ ശിവശങ്കര്‍ പറഞ്ഞിരുന്നു. സ്വപ്ന സുരേഷുമായി താന്‍ നടത്തിയ വാട്സ്ആപ്പ് സന്ദശങ്ങളുടെ പൂര്‍ണ രൂപം […]