Kerala News

കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമം; എയർ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ

  • 9th March 2023
  • 0 Comments

കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ. 1,487 ഗ്രാം സ്വർണവുമായി വയനാട് സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. ബഹ്രൈൻ-കോഴിക്കോട്-കൊച്ചി സർവീസ് വിമാനത്തിലെ ക്യബിൻ ക്രൂ അംഗമായ ഷാഫി സ്വർണം കടത്തുന്നുവെന്ന് കസ്റ്റംസ് പ്രിവന്റവ് കമ്മീഷ്ണർക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഷാഫിയുടെ ഇരുകൈയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. കൈ പുറത്ത് കാണാതിരിക്കാൻ ഫുൾസ്ലീവ് ഷർട്ട് ധരിച്ച് ഗ്രീൻ ചാനലിലൂടെ കടക്കാനായിരുന്നു ഷാഫിയുടെ ശ്രമം. […]

Kerala News

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി,ഒളിപ്പിച്ചത് ക്യാപ്‌സ്യൂളുകളാക്കി വയറ്റിൽ

  • 9th January 2023
  • 0 Comments

ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചു.സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 47 ലക്ഷം രൂപ വില […]

Kerala News

വസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം,കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പോലീസ് പിടിയിൽ

  • 18th December 2022
  • 0 Comments

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി 39 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി.ഷാർജയിൽ നിന്നും നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി ഫൈസല്‍ (40) എന്നയാളാണ് അറസ്റ്റിലായത്.714 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് കാപ്സ്യൂളുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ബൈസല്‍ ശ്രമിച്ചത്.ഇന്ന് പുലർച്ച 05 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് (AI 998) ഫൈസല്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.30 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ […]

Local

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

  • 25th November 2022
  • 0 Comments

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പെരിന്തല്ല്യാ‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 570 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 30 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്ന് 8 മണിക്ക് ദുബായില്‍ […]

Kerala News

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പോലീസ് പിടികൂടി

  • 8th November 2022
  • 0 Comments

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ യാത്രക്കാരൻ അറസ്റ്റിൽ. ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പോലീസ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിക്ക് ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 398) […]

Kerala News

പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് സ്വർണക്കടത്ത്;നെടുമ്പാശ്ശേരിയില്‍ ഒരാള്‍ പിടിയില്‍

  • 30th October 2022
  • 0 Comments

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്.ഇയാളില്‍നിന്ന് 47 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.കസ്റ്റംസ് നടത്തിയ സൂക്ഷ്മപരിശോധനയിലാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളില്‍നിന്ന് സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണം പിടികൂടിയത്

Kerala

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1.807 കിലോഗ്രാം സ്വർണം പോലീസ് പിടികൂടി

  • 15th October 2022
  • 0 Comments

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 1.807 കിലോ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോൻ (39) ആണ് പോലീസ് പിടിയിലായത്. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് 9 ബാറുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 91 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. ഇന്ന് രാവിലെ 11.30 മണിക്ക് ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ( 6E1843 ) […]

Kerala

കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ സ്വർണം കടത്തൽ; കരിപ്പൂരിൽ ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി

  • 14th October 2022
  • 0 Comments

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. 41.70 ലക്ഷം രൂപയുടെ സ്വർണ കടത്തു കസ്റ്റമസ് പിടികൂടി. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വർണമാണ് എയർകാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം തിരൂർക്കാട് സ്വദേശിയായ സെൽവം (24) ദുബായിൽ നിന്നു ഇറക്കുമതി ചെയ്ത ബാഗേജിൽ ഉണ്ടായിരുന്ന റോളറിന്റെ കൈപിടിയിലാണ് സ്വർണം പിടികൂടിയത്.

Kerala

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വർണം പോലീസ് പിടികൂടി

  • 7th October 2022
  • 0 Comments

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് തടഞ്ഞത്. സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്. ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി ഒരു 1002 ഗ്രാം സ്വർണ്ണം മെർകുറിയിൽ പൊതിഞ്ഞ് വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും […]

Kerala

സ്വർണക്കടത്ത് കേസ്; വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം

  • 1st October 2022
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. ഒക്ടോബർ പത്തിന് ഇഡിയുടെ ഹർ‌ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേരളം ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിചാരണ കോടതി മാറ്റണമെന്ന് ഇഡി ജൂലൈയിലാണ് ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണസംവിധാനം അന്വേഷണത്തിൽ ഇടുപെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇഡിയുടെ ഹർജി. കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇഡി ഹർജിയിൽ പറയുന്നു. അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ മോശമാക്കാനും കൂടുതൽ […]

error: Protected Content !!