67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും , കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ 7 പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘവും അറസ്റ്റില്‍
മലപ്പുറം: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 1.157 കിലോ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളെ തട്ടിക്കൊണ്ടുപോയി 67 ലക്ഷം രൂപ വില വരുന്ന 1.157 കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കാലിക്കറ്റ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ 7 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയുമാണ് എയര്‍പോര്‍ട്ട് പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്. യുഎഇയിലെ അൽ ഐനിൽ നിന്നും 25.06.23 തിയതി കരിപൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മുസ്തഫ എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണ്ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ആയത് കവര്‍ച്ച ചെയ്യാന്‍ ഒരു കൃമിനല്‍ സംഘം എയര്‍പോര്‍ട്ട് […]









