ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത് ശ്രമം. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.









