Kerala News

കുത്തനെ താഴോട്ട്, രണ്ട് ദിവസത്തിനിടെ സ്വർണത്തിന് കുറഞ്ഞത് 960 രൂപ

  • 15th June 2022
  • 0 Comments

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4715 ആയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.

Kerala News

സ്വര്‍ണവില കുതിക്കുന്നു,പവന് 1,040 രൂപ കൂടി

  • 9th March 2022
  • 0 Comments

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വർധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വർണത്തിന് ഗ്രാമിന് 5070 രൂപയായി.ഒരുപവൻ സ്വർണത്തിന് ഇന്നത്തെ വില 40560 രൂപയാണ്.ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.ജനുവരിയിലെ 36,720 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം.

error: Protected Content !!