സ്വര്‍ണവില കുതിക്കുന്നു,പവന് 1,040 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വർധനയാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വർണത്തിന് ഗ്രാമിന് 5070 രൂപയായി.ഒരുപവൻ സ്വർണത്തിന് ഇന്നത്തെ വില 40560 രൂപയാണ്.ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.ജനുവരിയിലെ 36,720 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം.