ഗോകുലം എഫ് സി മുന്‍ സഹ പരിശീലകന്‍ അലൗഷ് കോവിഡ് ബാധിച്ച് മരിച്ചു
ഐ-ലീഗ് ക്ലബ്ബായ ഗോകുലം എഫ് സിയുടെ മുന്‍ സഹ പരിശീലകന്‍ മുഹമ്മദ് അലൗഷ്(44) കോവിഡ് ബാധിച്ച് മരിച്ചു. ആദ്യ സീസണിലെ സഹ പരിശീലകനായിരുന്നു ഇദ്ദേഹം. നിലവില്‍ ഈജിപ്തിലെ ക്ലബ്ബായ ടാന്റ എസ്‌സിയുടെ കീഴിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഗോകുലം എഫ്‌സി അവരുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ മരണത്തിൽ ടീം ദുഃഖം രേഖപ്പെടുത്തി