ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല;അപ്ഗ്രേഡ് ചെയ്ത് കൂടുതൽ ആകർഷകമാക്കിയെന്ന് ചിരഞ്ജീവി
മലയാളത്തിലെ എക്കാലത്തെയും പണം വാരി പടമായ മോഹൻലാൽ നായകവേഷം ചെയ്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന് ഗോഡ്ഫാദർ എന്നാണ് പേരിട്ടിരിക്കുന്നത്.ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല എന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ നടൻ അഭിപ്രായപ്പെട്ടു തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം […]