സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി,ഒപ്പം സല്‍മാന്‍ ഖാനും നയന്‍താരയും, ‘ഗോഡ് ഫാദര്‍’ ടീസർ,ആക്‌ഷൻ രംഗങ്ങളെ ട്രോളി മലയാളികളും
മലയാളത്തില്‍ ആദ്യമായി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദറി’ന്റെ ടീസര്‍ പുറത്ത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്.ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും.മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്.ചിരഞ്ജീവിയുടെ പിറന്നാളിന് […]


