Kerala News

കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി;ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും

  • 18th February 2022
  • 0 Comments

കഴിഞ്ഞ ദിവസം കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി.വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെളളയിൽ പൊലീസിൽ പരാതി നൽകിയത്.പൊലീസ് അന്വേഷണം തുടരുന്നതിനിടെ കുട്ടി ഇന്നലെ രാത്രിയാണ് വീടെത്തിയെന്ന് രക്ഷിതാക്കൾ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേരെ […]

Kerala News

പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിർദേശം

  • 30th January 2022
  • 0 Comments

പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് കമ്മീഷണർ എവി ജോർജാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷിനാണ് സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ ചുമതല നൽകിയത്.കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട  പെൺകുട്ടികളെ തിരികെയെത്തിച്ചു. മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് പരാതി നൽകി.അതേസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ […]

Kerala News

വെള്ളിമാട്കുന്ന് നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം; കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

  • 29th January 2022
  • 0 Comments

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് […]

Local News

കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

  • 27th January 2022
  • 0 Comments

. കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി. ഇന്നലെ വൈകീട്ടാണ് പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശിനികൾ തന്നെയാണ് കാണാതായ പെൺകുട്ടികൾ. സഹോദരിമാർ ഉൾപ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി.  സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.  സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ […]

error: Protected Content !!