‘വികൃതികളായ സ്ത്രീകളെ വീട്ടിലിരുത്തും’ പെണ്‍കുട്ടികള്‍ക്കു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍
അഫഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സ്‌കൂളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍. താലിബാന്റെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖ്ഖാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ‘വികൃതികളായ പെണ്ണുങ്ങള്‍’ വീട്ടില്‍ത്തന്നെ തുടരുമെന്നും ഹഖ്ഖാനി കൂട്ടിച്ചേര്‍ത്തു. ‘താലിബാന്‍ ഭരണത്തില്‍ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നവര്‍ വീട്ടില്‍ തന്നെ കഴിയണം. വികൃതികളായ സ്ത്രീകളെ ഞങ്ങള്‍ വീട്ടിലിരുത്തും. നിലവിലെ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികള്‍ എന്നുദേശിച്ചത്. ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നിലവില്‍ സ്‌കൂളില്‍ പോകാന്‍ […]