സ്കൂളിലേക്കുപോയ അഞ്ചാംക്ലാസുകാരിയെ കാണാനില്ല;കണ്ടെത്തിയത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരനൊപ്പം തിയേറ്ററിൽ
കണ്ണൂരിൽ കാണാതായ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തിയത് പ്ലസ്‌വൺകാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററിൽ. സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്.കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയായ കുട്ടിയെ കാണാതായത് സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ഏറെ പരിഭ്രാന്തരാക്കിയിരുന്നു. പനി ആയതിനാൽ ചൊവ്വാഴ്ച ക്ലാസിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് തിങ്കളാഴ്ച വൈകിട്ട് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിൽ പോകാനെന്ന വ്യാജേന പെൺകുട്ടി വീടുവിട്ടിറങ്ങി. വാനിൽ കയറി സ്കൂളിന് മുന്നിൽ ഇറങ്ങി. തുടർന്ന് സ്‌കൂളിന് […]
