National News

പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ക്ക് അയച്ചുകൊടുത്തു;ചണ്ഡീഗഡ് സർവകലാശാലയിൽ സംഘർഷം,ഒരു വിദ്യാർഥിനി അറസ്റ്റിൽ

  • 18th September 2022
  • 0 Comments

വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ ചൊല്ലി വ്യാപക സംഘർഷം.ചണ്ഡീഗഡ് സർവകലാശാലയിലെ ഹോസ്റ്റലിൽ ഉള്ള വിദ്യാർത്ഥി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഈ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ അറസ്റ്റിലായ പെൺകുട്ടി യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ഒരു പെൺകുട്ടിയെ തലകറങ്ങിവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതർ പറഞ്ഞു. സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള […]

error: Protected Content !!