ഉച്ച ഭക്ഷണം അശ്രദ്ധമായി വിളമ്പി; ചൂടുള്ള കറി പാത്രത്തിൽ വീണ് ഒന്നാം ക്ലാസുകാരിക്ക് പൊള്ളലേറ്റു
മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂളിൽ ഉച്ച ഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസുകാരിക്ക് പൊള്ളലേറ്റു. ഇന്നലെയാണ് സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനി തേജേശ്വരി ചൂടുള്ള കറി പാത്രത്തിൽ വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണമെടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിരക്കിൽ പെട്ട് തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനിയെ ആദ്യം ഭാനുപ്രതാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ […]