പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍ പരിശീലന പദ്ധതി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്‍.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ട് സ്കൂളുകളില്‍ ഒന്നാണ് ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുട്ബോള്‍ പരിശീലന പദ്ധതിയാണ് കിക്കോഫ്. 2009,2010,2011 വര്‍ഷങ്ങളില്‍ ജനിച്ച 25 പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഏത് […]
