ഒരു കുടുംബത്തിൽ ഒരു നായ മാത്രം;ഗാസിയാബാദില്‍ ഇനി പിറ്റ്ബുള്ളിനും റോട്ട്വീലറിനും വിലക്ക്
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വളർത്തുനായകൾക്ക് കടുത്ത നിയന്ത്രണം.പിറ്റ്ബുൾ, റോട്ട്വീലർ, ഡോഗോ അർജന്റീനോ ഇനങ്ങളില്‍ പെട്ട നായകളെ മെട്രോപൊളിറ്റൻ ഏരിയയിൽ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി മുനിസിപ്പൽ കോർപറേഷൻ.കഴിഞ്ഞ മാസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നായകളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കൂടാതെ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളര്‍ത്താന്‍ സാധിക്കൂ.നായകളെ വളര്‍ത്താനുള്ള ലൈസന്‍സും കര്‍ശനമാക്കിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുനായകളെയും കൊണ്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ സര്‍വീസ് ലിഫ്റ്റ് […]
