കൈ പിടിച്ചു നൽകാൻ അച്ഛനില്ലാതെ ശ്രീലക്ഷ്മി സുമംഗലിയായി
കല്യാണത്തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച കല്യാണമാണ് ഇന്ന് നടന്നത്. വര്‍ക്കലയിലെ ശിവഗിരിൽ വെച്ച് നടന്ന വിവാഹത്തിൽ വിനു ശ്രീലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി. കല്യാണത്തിന് മുന്‍പ് അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിലും അച്ഛനെ സംസ്‌കരിച്ച സ്ഥലത്തുമെത്തി തൊഴുത് പ്രാര്‍ഥിച്ചിട്ടാണ് ശ്രീലക്ഷ്മി വിവാഹ മണ്ഡപത്തിലേക്ക് പോയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കഴിഞ്ഞ മാസം 27നായിരുന്നു […]
