ജർമ്മൻ പള്ളിയിൽ വെടി വെപ്പ്; ; ഏഴു പേർ കൊല്ലപ്പെട്ടു
ജർമ്മനിയിലെ ഹാംബര്‍ഗ് യഹോവ വിറ്റ്നസ് സെന്ററിൽ ഇന്നലെ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതര പരിക്ക്. പോലീസിന്റെ റിപ്പോർട്ടനുസരിച്ച് അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശിച്ചു. പീറ്റര്‍ ടിഷെന്‍ഷര്‍ ഹാംബർഗ് മേയർ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മേയർ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി […]
