കെഎസ്ആര്‍ടിസി ജീവനക്കാർക്ക് സമരാനുകൂലികളുടെ അക്രമം ; കണ്ടക്ടറുടെ തലയില്‍ തുപ്പി
തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. അമ്പതോളം സമരാനുകൂലികളാണ് ആക്രമിച്ചത് .പൊലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു അക്രമത്തെ തുടർന്ന് ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പോലീസ് ജീപ്പും ഉണ്ടായിരുന്നു. പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ […]