വൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് ഇന്ത്യ; കണക്കുകളുമായി ആർ.ബി.ഐ
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആർ.ബി.ഐ. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തിെൻറ ഇടിവുണ്ടാവുമെന്ന കണക്കുകൾ പുറത്ത് വന്നതോടെയാണ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആർ.ബി.ഐ വ്യക്തമാക്കിയത്. ഏപ്രിൽ-ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 23 ശതമാനത്തിെൻറ ഇടിവാണ് ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്.ആർ.ബി.ഐയുടെ ഡെപ്യൂട്ടി ഗവർണറായ മൈക്കിൾ പാത്ര ഉൾപ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിൽപന കുറഞ്ഞപ്പോഴും കമ്പനികളുടെ ലാഭമുയരാൻ കാരണം ചെലവ് ചുരുക്കിയതാണെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. അതേസമയം, വാഹന വിൽപനയിലെ […]
