GLOBAL International

ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

  • 10th September 2024
  • 0 Comments

ഗസ: തെക്കന്‍ ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായും ഗസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20-ഓളം ടെന്റുകള്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷിത ഇടമായി കണക്കാക്കിയിരുന്നിടത്തായിരുന്നു ആക്രമണം. മധ്യഗാസയില്‍ ഇന്നലെയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 20 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.

GLOBAL International

ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു

  • 10th August 2024
  • 0 Comments

തെല്‍ അവിവ്: അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതേസമയം ഹമാസ് കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ” അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി” ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.സ്‌കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വന്‍ തീപിടിത്തത്തിന് കാരണമായി. […]

GLOBAL International ukrain russia war

ഗസ്സ പൂര്‍ണമായും പട്ടിണിയിലേക്ക്; ഭക്ഷ്യ വിതരണം നിര്‍ത്തി; പട്ടിണിയിലാവുന്നത് 23 ലക്ഷം ജനങ്ങള്‍

  • 21st February 2024
  • 0 Comments

ഗസ്സ: ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂര്‍ണമായും നിര്‍ത്തി യു എന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകള്‍ക്ക് സുരക്ഷയില്ലാത്തതാണ് ഭക്ഷ്യവിതരണം നിര്‍ത്താനുള്ള പ്രധാനകാരണം. ഇതിനൊപ്പം ഗസ്സയിലെ ക്രമസമാധനില തകര്‍ന്നതും വിതരണം നിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യവിതരണം നിര്‍ത്തിയാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാം. പക്ഷേ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ട്രക്കുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നിലപാട്. ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് […]

global GLOBAL International ukrain russia war

ഭക്ഷണത്തിന് വേണ്ടി കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

  • 20th February 2024
  • 0 Comments

ഗസ്സ: ഗസ്സ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് ട്രക്കിന് മുന്നില്‍ ഭക്ഷണത്തിനായി കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ ചിതറിയോടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗസ്സ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശത്താണ് തിങ്കളാഴ്ച ക്രൂരത അരങ്ങേറിയത്. കനത്ത വെടിയൊച്ച മുഴങ്ങുന്നതിനിടെ ഭക്ഷണത്തിന് കാത്തിരുന്നവര്‍ തീരദേശ റോഡിലൂടെ ഓടിമാറുന്നത് വിഡിയോയില്‍ കാണാം. ”കുട്ടികള്‍ക്കും ഞങ്ങള്‍ക്കും ഭക്ഷണം തയാറാക്കാന്‍ എല്ലാവരെയും പോലെ ഞങ്ങള്‍ കുറച്ച് […]

GLOBAL International

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് അന്റോണിയോ ഗുട്ടറെസ്

  • 16th January 2024
  • 0 Comments

ജനീവ: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 100 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഗസ്സ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.സഹായ വിതരണം സുഗമമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിന്റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഗുട്ടെറസ് ഊന്നിപ്പറഞ്ഞു. ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ 24,100 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ 1,140 പേരും മരിച്ചു.

GLOBAL International

ശമനമില്ലാതെ ആക്രമണം; നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍.

  • 15th January 2024
  • 0 Comments

ഗാസസിറ്റി: നൂറ് ദിവസം പിന്നിട്ട ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 23,968 പേര്‍. ശമനമില്ലാത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണ്. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ അറിയിച്ചു. വിജയം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധമാണ് 100 ദിവസം പിന്നിട്ടിരിക്കുന്നത്. ഗാസയിലെ 30,000ലധികം കേന്ദ്രങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് […]

International News

ഗാസ മുനമ്പിൽ വ്യോമാക്രമണം; ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയതെന്ന് ഇസ്രായേൽ

  • 7th April 2023
  • 0 Comments

ലെബനാനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഫലസ്തീൻ സായുധസംഘമായ ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് ലബനാനിൽ നിന്ന് തങ്ങൾക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കൻ ലബനാനിലെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്ന് ഇസ്രായേലി പ്രതിരോധ സേന അവകാശപ്പെട്ടു. . ഈയാഴ്ച വിവിധ ദിവസങ്ങളിലായി ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേലിന്റെ റെയ്ഡിനും പോലീസ് നടപടികള്‍ക്കും പിന്നാലെ മേഖലയില്‍ സംഘര്‍ഷം […]

error: Protected Content !!