Kerala News

തലശ്ശേരിയിൽ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു;വാതക ചോർച്ചയില്ല, ഗതാഗതം തടസപ്പെട്ടു, ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു

  • 5th February 2022
  • 0 Comments

തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് സമീപം രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അപകടത്തില്‍ വളവിനോട് ചേര്‍ന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകര്‍ന്നു.വാതകച്ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന രണ്ടാം റെയില്‍വേ ഗേറ്റിന് സമീപമാണ് ടാങ്കര്‍ മറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ടാങ്കര്‍ പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ […]

error: Protected Content !!