National News

ലുധിയാനയിൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്ന് വാതക ചോർച്ച; ഒൻപത് മരണം

  • 30th April 2023
  • 0 Comments

പഞ്ചാബ് ലുധിയാനയിൽ ഗോയൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്ന് വാതകം ചോർന്ന് ഒൻപത് പേർ മരിച്ചു. ഇന്ന് രാവിലെ 7: 30 ഓടെയാണ് സംഭവം നടന്നത് . നിരവധി പേർ ഇപ്പോളും ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട്. വാതകം ചോർന്നതോടെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അധികൃതർ പറഞ്ഞു. ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Kerala News

പത്തനംതിട്ടയിൽ ഗ്യാസ് ലീക്കായി; അടുക്കള കത്തി നശിച്ചു

  • 9th March 2023
  • 0 Comments

പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. ഗ്യാസ് ലീക്കായി വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്നാണ് തീ പടർന്നത്. അടുക്കള പൂർണമായും കത്തി നശിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു . വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് രാവിലെ വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിൽ പോയപ്പോളായിരുന്നു […]

National News

സൂറത്തിൽ വാതകച്ചോർച്ച; ആറ് മരണം; മരണ സംഖ്യ ഉയര്‍ന്നേക്കും

  • 6th January 2022
  • 0 Comments

ഗുജറാത്തിലെ സൂറത്തിലെ സച്ചിന്‍ ജിഐഡിസിയില്‍ ഇന്ന് രാവിലെ നടന്ന വാതകചോർച്ച അപകടത്തില്‍ ആറ് മരണം സ്ഥരീകരിച്ചു. . വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ 25 ഓളം പേരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയവര്‍ക്ക് പ്രത്യക വാര്‍ഡ് രൂപീകരിച്ച് ചികിത്സ പുരഗമിക്കുകയാണെന്നും .മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു. . പ്രാഥമിക നിഗമനമനുസരിച്ച് . ഫാക്ടറിയിലെ ടാങ്കറില്‍ നിറച്ചിരുന്ന രാസവസ്തു ചോര്‍ന്നതാണ് അപകട കാരണം . വാതകം മറ്റൊരു ടാങ്കിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടായ ചോര്‍ച്ചയാകാം അപകടത്തിന് […]

error: Protected Content !!