Kerala kerala

വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്ന് പേര്‍ പിടിയില്‍

  • 5th April 2024
  • 0 Comments

കോട്ടക്കല്‍: വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോഴിച്ചെന വാളക്കുളം ലക്കടിപറമ്പില്‍ ഹൗസില്‍ സൈതലവി, കോഴിച്ചെന പെരുങ്ങോടന്‍ ഹൗസില്‍ കബീര്‍, എടരിക്കോട് പാലച്ചിറമാട് കരിമ്പില്‍ ഹൗസില്‍ മുഹമ്മദാലി എന്നിവര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ അശ്വിത് എസ്. കാരാണ്മയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീനി കെ.കെ, മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. എസ്.സി.പി.ഒമാരായ വിശ്വനാഥന്‍, ജിതേഷ്, ജിനേഷ്, സി.പി.ഒ ബിജു, ഡി.വി.ആര്‍ എ.എസ്.ഐ പ്രദീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ജസീര്‍, ദിനേശന്‍, സലിം, […]

Kerala

കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍

  • 31st December 2023
  • 0 Comments

ആലപ്പുഴ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍. എറണാകുളം കണയന്നൂര്‍ എളംകുളം ചേമ്പുകാട് കോളനിയില്‍ കരുത്തില പുഷ്പ നഗര്‍ സനല്‍കുമാറാണ് പിടിയിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. നാല് വര്‍ഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിലാണ് സനലിന്റെ താമസം. വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്.

Kerala News

അപകട ശേഷം നിർത്താതെ പോയ സ്‌കൂട്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി

  • 20th July 2023
  • 0 Comments

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്‌കൂട്ടറിൽ നിന്ന് കഞ്ചാവ് പിടികൂടി. വയനാട്, പുൽപള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച അരക്കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവാക്കളെ പിടികൂടി. കേരള – കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. […]

Kerala News

മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ അറസ്റ്റിൽ

  • 10th April 2022
  • 0 Comments

മീൻ കച്ചവടത്തിന്റെ മറവിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിൽ കഞ്ചാവ് വില്പന നടത്തിയ ചെമ്പൂര്‍ നെല്ലിക്കാപ്പറമ്പ് വീട്ടില്‍ ജോബി ജോസ്(32), വാഴിച്ചല്‍ കുഴിയാര്‍ തടത്തരികത്ത് വീട്ടില്‍ ഉദയലാല്‍(38) എന്നിവർ ആന്‍റി നര്‍ക്കോട്ടിക് സംഘത്തിന്‍റെ പിടിയിലായി. ഇവര്‍ സ‍ഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി. ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയുടെ സീറ്റിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.അടുത്തിടെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

Kerala News

കാസർകോഡ് മയക്ക് മരുന്ന് വേട്ട; രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി

  • 5th February 2022
  • 0 Comments

കാസർകോഡ് മയക്ക് മരുന്ന് വേട്ട. ചൗക്കി, ബദിയടുക്ക എന്നിവിടങ്ങളിൽ നിന്നായി ജില്ലയിലെ ചെറുകിട വിൽപനക്കാർക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച 43 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചൗക്കിയിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോറിക്ഷ നിർത്താതെ പോയി. പൊലീസ് പിന്തുടർന്ന് പിടികൂടിയ വാഹനത്തിൽ നിന്ന് 22 കിലോ കഞ്ചാവ് കണ്ടെടുത്തു. 10 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നെല്ലിക്കട്ട സ്വദേശി അബ്ദുൽ റഹ്മാൻ, പെരുമ്പളക്കടവ് സ്വദേശി അഹമ്മദ് കബീർ, ആദൂർ […]

Kerala News

കുന്ദമംഗലത്ത് കഞ്ചാവ് വേട്ട

  • 5th March 2021
  • 0 Comments

കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട. കുന്ദമംഗലം കാരന്തൂർ സ്വദേശി സഞ്ചു നെടുമ്പൊയിൽ(23)ന്റെ പക്കൽ നിന്നും 610 ഗാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെകുന്ദമംഗലം സംഗമം ഹോട്ടലിന് സമീപത്ത് നിന്നുമാണ് കഞ്ചാവ് സഹിതം ഇയാളെ പോലീസ് പിടി കൂടിയത്. ഇയാൾ കാസർഗോഡ് ഭാഗത്ത് നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുൻപും പലതവണ ഇയാൾ കഞ്ചാവ് വില്പന നടത്തിയിട്ടുണ്ട്.കുന്ദമംഗലം സബ്.ഇൻസ്‌പെക്ടർ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മുൻപും പലതവണ കുന്ദമംഗലത്ത് കഞ്ചാവ് കേസുകൾ വ്യാപിച്ചതിന്റെ […]

News

12 കിലോഗ്രാം കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിൽ

മാവൂർ:സ്കൂട്ടറിൽ കടത്തുകയായിരുന്ന 12.500 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മാവൂർ കണ്ണിപറമ്പിൽ പഴയംകുന്നത്ത് എം. ആദർശ് ബാബു (34)വിനെയാണ് മാവൂർ പൊലീസ് പിടികൂടിയത്. കെ.എൽ. ബി.എച്ച്. 6503 സ്കൂട്ടറിൽ വലിയ ബാഗിൽ നാല് കെട്ടുകളിലായിരുന്നു കഞ്ചാവ്. കോഴിക്കോട് ജില്ല പോലീസ് മേധാവി എ വി ജോർജ്ജിന്റെ നിദ്ദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ അസി.കമ്മീഷണർ പി.സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) മാവൂർ സബ്ബ് ഇൻസ്പെക്ടർ ശ്യാമിന്റെ നേതൃത്വത്തിലുള്ള മാവൂർ പോലീസും ചേർന്ന് […]

error: Protected Content !!