ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നു; ഗംഗുഭായ് കത്തിയവാടിക്കെതിരെ ഗാംഗുഭായിയുടെ കുടുംബം
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗംഗുഭായ് കത്തിയവാടി’യ്‌ക്കെതിരെ ഗംഗുഭായിയുടെ ദത്തുപുത്രൻ ബാബു റാവുജി ഷായും ചെറുമകൾ ഭാരതിയും രംഗത്തെത്തി. ചിത്രം തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം. ”എന്റെ അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചു, ജനങ്ങൾ എന്റെ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നു’ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ ബാബു റാവുജി പറഞ്ഞു. ട്രെയ്‌ലർ റിലീസ് ചെയ്തത് മുതൽ കുടുംബം മുഴുവൻ ഞെട്ടലിലാണെന്ന് അഭിഭാഷകൻ നരേന്ദ്ര വ്യക്തമാക്കുന്നു. ‘ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന […]