ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ഏഴ് പേർ മുങ്ങിമരിച്ചു;സംഭവം ഹരിയാനയിൽ
ഹരിയാനയിൽ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ഏഴ് പേർ മുങ്ങിമരിച്ചു.മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ ആണ് സംഭവം.ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലുപേർ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.സോനിപത് ജില്ലയിലെ യമുന നദിയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടത്തിൽപെട്ട അച്ഛനും മകനും അടക്കം മൂന്നുപേർ മരിച്ചു. സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ […]