Local

ഗാന്ധിജയന്തി ദിനാഘോഷത്തിലെ വേറിട്ട പ്രവര്‍ത്തനം ശ്രദ്ധേയമായി

ചാത്തമംഗലം: ഗാന്ധിജയന്തി ദിനാഘോഷത്തിലെ വേറിട്ട പ്രവര്‍ത്തനം ശ്രദ്ധേയമായി. ആര്‍.ഇ.സി ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ നരിക്കുനിയിലെ അത്താണി അഗതി മന്ദിരം സന്ദര്‍ശിക്കുകയും സഹായക ഉപകരണങ്ങള്‍ കൈമാറുകയും ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മംഗള ഭായി, സന്ദീപ് ഹര്‍ഷന്‍, മുജീബ് റഹ്മാന്‍, സ്മിത ഇ എസ്, ആതിര എസ്, മനിഷ, മുഹമ്മദലി മാസ്റ്റര്‍, വി എം അസൈന്‍ എന്നിവര്‍ സംസാരിച്ചു

Local

ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണവുമായി പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍

കുന്നമംഗലം : ഗാന്ധിജയന്തിയോടനുബന്ധിച് കുന്നമംഗലം PSN കമ്മ്യൂണിറ്റി കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ കോളേജ് നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വിജി മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശ്രീ.ശിവദാസന്‍ നായര്‍, BDO ശ്രീ. ബിജില്‍ പി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ത്രിപുരി, ക്ഷേമകാര്യസമിതി ചെയര്‍മാന്‍ ശ്രീ. KP അബ്ദുല്‍ റഹിമാന്‍, കൗണ്‍സിലര്‍മാരായ […]

error: Protected Content !!