ഉദ്ഘാടനം ചെയ്യാനിരിക്കെ കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി;
കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധി പ്രതമയുടെ തല അറുത്തുമാറ്റിയ നിലയിൽ.രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.നേരത്തെ ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിന് പകരമായാണ് പുതിയ ഗന്ധി പ്രതിമ സ്ഥാപിക്കാൻ തായ്യാറെടുത്തത്. നേരത്തെയുണ്ടായിരുന്ന ഗാന്ധി പ്രതിമ നശിപ്പിച്ചതിന് കേസ് നിലനിൽക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആയിരുന്നു പ്രതിമയ്ക്ക് നേരെ ആക്രമണം. തല അറുത്തുമാറ്റി എടുത്തുകൊണ്ടു പോകുകയായിരുന്നു.

