ബിഹാർ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി മന്ത്രി സഞ്ജയ് ഝാ.
പാട്ന: ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി മന്ത്രി സഞ്ജയ് ഝാ. മുൻപ് ഇത്തരം നടപടി ഉണ്ടായിരുന്നില്ലെന്നും ബീഹാർ ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന് 36 ഗേറ്റുകളിൽ 18 എണ്ണം നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ അറ്റ കുറ്റ പണികൾ നടത്താതെ നടപടികൾ ശക്തമാക്കിയാൽ മഴ കനക്കുന്നതോടെ ബീഹാറിൽ അത് വലിയ രീതിയിലുള്ള പ്രളയത്തിനായി കാരണമാകുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
