ചലച്ചിത്ര നടി നിക്കി ഗൽറാണിക്ക് കോവിഡ്
പ്രമുഖ സിനിമ നടി നിക്കി ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴചയാണ് രോഗം സ്ഥിരീകരിച്ചതെന്നും തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗ ലക്ഷണങ്ങളായിരുന്നു ആദ്യം കണ്ടതെന്നും നടി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പറയുന്നു. തന്നെ പരിചരിച്ച ഡോക്ടർക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും പോസ്റ്റിൽ നന്ദി അറിയിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം എല്ലാ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെന്നും നാടിനു വേണ്ടി എല്ലാ ആളുകളും കോവിഡ് നിർദ്ദേശങ്ങൾ അനുസരിച്ച് […]
