മലയാളികളുടെ ഇഷ്ട മാമുക്കോയ കഥാപാത്രം ‘ഗഫൂർക്കാ ദോസ്ത്’ പ്രേക്ഷകരുടെ മുൻപിലേക്ക് വീണ്ടുമെത്തുന്നു
‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലിടം നേടിയ മാമുക്കോയയുടെ ‘ഗഫൂർ കാ ദോസ്ത്’ എന്ന കഥാപാത്രം വീണ്ടുമെത്തുന്നു. ഒരിടവേളക്ക് ശേഷം ഈ അവിസ്മരണീയ കഥാപാത്രം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ ആവേശത്തിലാണ്. ഇത്തവണ ‘ഗഫൂർ കാ ദോസ്ത്’ ആയിട്ടല്ല ‘ഗഫൂർക്ക’ ആയിട്ടാണ് മാമുക്കോയ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മാമുക്കോയയുടെ ഹൈടെക് ഗഫൂർക്കാ ദോസ്ത്തിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ആരംഭിച്ചു. പോസ്റ്റർ കണ്ട പ്രേക്ഷകർ ‘ഗഫൂർ കാ ദോസ്ത്’ന്റെ രണ്ടാംവരവിനായുള്ള കാത്തിരിപ്പിലാണ്. […]
