ജി 7 ഉച്ചകോടിക്ക് തുടക്കം, പ്രധാനമന്ത്രി ജര്‍മനിയിലെത്തി, വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും
ജി 7 ഉച്ചകോടിക്ക് ഇന്ന് ജര്‍മ്മനിയില്‍ തുടക്കം. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ജര്‍മ്മനിയിലെ ഷ്ലോസ് എല്‍മൗയിലാണ് ഉച്ചകോടി. ഇന്നും നാളെയുമായാണ് ഉച്ചകോടി. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജര്‍മ്മനി സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം യൂറോപ്പിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. […]

