National News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത്;അന്വേഷണം

  • 27th August 2023
  • 0 Comments

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത്. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ. ‘നരേന്ദ്ര മോദി ഇന്ത്യയിൽ സിഖ് വംശഹത്യ നടത്തി’ എന്നതടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് ചുവരെഴുത്തുകളിലുള്ളത്.ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ അന്വേഷണം തുടങ്ങി. ഇന്ത്യയിൽ വിലക്കുള്ള സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ചുവരെഴുത്തിന്റെ […]

International

ജി20 ഉച്ചകോടി; നരേന്ദ്രമോദിയും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തി, യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം

  • 16th November 2022
  • 0 Comments

ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു നേതാക്കളും ചേർന്ന് പുതിയ യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം കുറിച്ചു. ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാർക്ക് യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിത്. ഇത് അനുസരിച്ച്, 18 വയസ്സു മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ ജോലി ചെയ്യാൻ […]

error: Protected Content !!