Kerala

മഴ കഴിയാതെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെന്ന്; ജി സുധാകരന്‍

  • 6th September 2019
  • 0 Comments

മഴ മാറാതെ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എല്ലാവര്‍ഷവും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മഴ കഴിയുമ്പോള്‍ നടത്താറുണ്ട്. ഇത്തവണ അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.ാേ മഴയുള്ള സമയത്ത് റോഡ് പണി ചെയ്താല്‍ പിന്നീട് മോശമായാല്‍ അത് അഴിമതിയാകുമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

error: Protected Content !!