Kerala News

‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് മന്നം പറഞ്ഞിട്ടുണ്ട്;ഒളിയമ്പെയ്ത് തരൂര്‍,’ഡല്‍ഹി നായര്‍’ പരാമർശം തിരുത്തി സുകുമാരൻ നായർ

  • 2nd January 2023
  • 0 Comments

ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂർ എം പി.എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തരൂരിന്റെ ഈ രാഷ്ട്രീയ ഒളിയമ്പെയ്ത്ത്.ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ […]

Trending

സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് എന്‍ എസ് എസ് ജാതി സംവരണം അവസാനിപ്പിക്കണം

  • 28th December 2022
  • 0 Comments

ജാതി സംവരണം അവസാനിപ്പിക്കണം എന്നാവര്‍ത്തിച്ച് എന്‍എസ്എസ്.ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം.ഇപ്പോൾ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും.ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.

Kerala News

ശബരിമല; സർക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

  • 22nd March 2021
  • 0 Comments

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മുന്നറിയിപ്പുമായി എന്‍എസ്എസ്. വിശ്വാസവും ആചാരങ്ങളും ജീവവായു പോലെയാണെന്നും അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിന് എതിരായ വിമര്‍ശനം അതിരുകടക്കുകയാണ്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് ഒപ്പമാണ്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹങ്ങള്‍ ഇല്ല.സ്ഥാനമാനങ്ങള്‍ക്കായി സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കല്‍ പോയിട്ടില്ല. വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Kerala News

ശബരി മല വിഷയം ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്ന് എൻഎസ്എസ്

  • 9th February 2021
  • 0 Comments

ശബരിമല വിഷയത്തിൽ 3 മുന്നണികൾക്കുമെതിരെ എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയത് കൗതുകകരമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്നും എൻ എസ് എസ് അറിയിച്ചു . കേന്ദ്രത്തിൽ ബിജെപിക്ക് നിയമ നിർമാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യുഡിഎഫിന് നിയമ സഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്? എല്‍ഡിഎഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നൽകാമെന്നും എൻഎസ്എസ് പ്രസ്താവനയിൽ വ്യക്തമാക്കി. നിലവില്‍ […]

error: Protected Content !!