Kerala kerala

‘ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും; ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും’: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് […]

Kerala News

ഗോത്രഭാഷകള്‍ പരിചയപ്പെടുത്തി മലയാളം മിഷന്റെ ഗോത്രമലയാളം സെമിനാർ

  • 9th March 2023
  • 0 Comments

ഗോത്രഭാഷയുടെ നാട്ടുതനിമയും വൈവിധ്യവും പ്രവാസലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷന്‍ സംഘടിപ്പിച്ച ഗോത്രമലയാളം സെമിനാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയ്ക്ക് ലോകശ്രദ്ധ നല്‍കാനുള്ള മലയാളം മിഷന്റെ ശ്രമത്തെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധം സര്‍ക്കാരിന് ഉള്ളത് കൊണ്ടാണ് സഞ്ചരിക്കുന്ന റേഷന്‍ കട പോലുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതിലൂടെ 134 ഊരുകളിലെ കുടുംബങ്ങള്‍ക്ക് റേഷന്‍ നേരിട്ട് എത്തിക്കാന്‍ സാധിച്ചു. അതത് […]

Kerala News

‘ന്യായം നോക്കിയേ ചെയ്യൂ’ഭക്ഷ്യമന്ത്രിയുമായി വാക്ക് തർക്കം,ഓഡിയോ വിവാദത്തിൽ പിന്നാലെ നടപടി

  • 23rd August 2022
  • 0 Comments

ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍.ടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ താന്‍ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.രണ്ടാം ഭര്‍ത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടർ […]

Kerala News

മന്ത്രി ജി.ആർ അനിലിന് കൊവിഡ്

  • 23rd January 2022
  • 0 Comments

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് ലോക്ക് ഡൌൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം.

Kerala News

അച്ഛനും മകൾക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണം;നിര്‍ഭാഗ്യകരമെന്ന് മന്ത്രി പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം

  • 24th December 2021
  • 0 Comments

തിരുവനന്തപുരത്ത് പോത്തൻകോട് കഴിഞ്ഞ ദിവസം അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആക്രമണം നടന്ന സംഭവം നിർഭാ​ഗ്യകരമെന്ന് മന്ത്രി ജി ആർ അനിൽ.ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം.പോത്തൻകോട് പൊലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. പൊലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല.ഇത്തരം ആക്ഷേപങ്ങൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പതിവാണ്. പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ​ഗൗരവത്തോടെ […]

Kerala News

വിലക്കയറ്റം; സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി

  • 19th November 2021
  • 0 Comments

റേഷൻ കട വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആ‌ർ അനിൽ. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി. പൊതു മാ‌ർക്കറ്റിൽ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തിൽ ഇടത് സ‌ർക്കാ‌ർ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ […]

Kerala News

കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളിലാണെന്ന് പരാതി; പരിശോധനയുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി

  • 19th June 2021
  • 0 Comments

കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി കീറച്ചാക്കുകളിലാണ് എത്തുന്നതെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്‌സിഐ ഗോഡൗണില്‍ പരിശോധന നടത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി. ചാക്കുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ എഫ്‌സിഐക്ക് കത്ത് നല്‍കി. കീറിയ ചാക്കുകളില്‍ അരി എത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട അരിയുടെ ഗുണനിലവാരം നേരിട്ടറിയാന്‍ മന്ത്രി വില്ലിങ്ടണ്‍ ഐലന്റിലെ എഫ്‌സിഐ ഗോഡൗണിലെത്തിയത്. മോശം ചാക്കുകളിലെത്തിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കുന്ന അരി പാഴാവുകയാണെന്നും ഗുണനിലവാരം […]

error: Protected Content !!