പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങൾ ഇല്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ജി-23 നേതാക്കള്‍
രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ജി-23 നേതാക്കള്‍. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അവഗണിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍പരാജയവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേർന്നത്. യോഗത്തില്‍, രാഹുലിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഭൂരിപക്ഷവും ഉന്നയിച്ചത് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് ആയിരുന്നു. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ല. രാഹുല്‍ ഗാന്ധിയും ഏതാനും പേരും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. അജയ് മാക്കന്‍, രണ്‍ദീപ് […]
