വേണുഗോപാല്‍ പൂര്‍ണപരാജയം; പടയൊരുക്കത്തിനൊരുങ്ങി ജി-23 നേതാക്കള്‍
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വന്‍ പരാജയത്തിനു പിന്നാലെ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പടനീക്കവുമായി ജി-23 നേതാക്കള്‍ രംഗത്ത്. പ്രചാരണത്തിനു പോലും പോകാത്ത വേണുഗോപാല്‍, പൂര്‍ണ പരാജയമാണെന്നാണ് ജി-23 നേതാക്കള്‍ ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിലും ദയനീയ പരാജയം ഏറ്റു വാങ്ങിയതിലും നേതൃത്വത്തെച്ചൊല്ലി പാര്‍ട്ടിക്ക് അകത്ത് അസ്വസ്ഥത പുകയുകയാണ്. പ്രധാനമായും തിരുത്തല്‍വാദി ശക്തികളായ ജി-23 നേതാക്കളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ […]
