Kerala News

ജന മനസുകളിൽ അനശ്വരൻ; പ്രിയ സഖാവ് കാനത്തിന് വിട

  • 10th December 2023
  • 0 Comments

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ ഇങ്ക്വിലാബ് വിളികളേറ്റുവാങ്ങി കാനത്തെ കൊച്ചുകളപ്പുരയ്ക്കൽ വീടിന്റെ വളപ്പിലെ പുളിമര ചുവട്ടിൽ മകൻ സന്ദീപ് കൊളുത്തിയ ചിതയിലമർന്ന് പ്രിയ സഖാവ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ നേതാവിനെ യാത്ര അയക്കാനായി കാനത്ത് എത്തിച്ചേർന്നു. ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് കാനത്തെ വീട്ടുവളപ്പ് സാക്ഷ്യം വഹിച്ചത്. പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയായിരുന്നു സംസ്കാര ചടങ്ങുകൾ. ഒരു നാടിന്റെ പേര് സ്വന്തം പേരാക്കി മാറ്റിയ നേതാവിന് ജന്മനാട് ഏറ്റവും […]

Kerala News

എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടക്കും; അനുമതി നൽകി ജില്ലാ കളക്ടർ

  • 20th July 2023
  • 0 Comments

രാത്രി ഏറെ വൈകിയാലും ഉമ്മ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് തന്നെ നടത്താൻ അനുമതി നൽകി ജില്ലാ കളക്ടർ. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു.2 മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കാനും 5മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. ക്രമീകരണങ്ങളെ പറ്റിയുള്ള നിർദ്ദേശങ്ങൾ 9.45നു പള്ളി വികാരി വർഗീസ് വർഗീസ് വിശദീകരിക്കും. വിലാപയാത്ര നിലവിൽ കോട്ടയം കോടിമതയിലാണ്. ഇന്നലെ രാവിലെ […]

International News

എലിസബത്ത് രാജ്ഞിക്ക് ഇന്ന് വിട,സംസ്കാരം രാത്രിയോടെ

  • 19th September 2022
  • 0 Comments

എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നൽകും.. വെസ്റ്റ്മിൻസ്റ്റർ ഹാളിലെ പൊതുദർശനം രാവിലെ 11 മണിക്ക് അവസാനിക്കും. രാത്രി 12 മണിക്കാണ് സംസ്കാര ചടങ്ങുകൾ. ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലേക്ക്കൊണ്ടുവരും. രാഷ്ട്രത്തലവന്മാരുംയൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചു മണിയോടെ വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും.എട്ട് കിലോമീറ്റർ നീളുന്ന യാത്രയിൽ സൈനികർ അകമ്പടിയേകും. കഴിഞ്ഞവർഷം മരിച്ച […]

National News

ആട്ടിൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടയിൽ പൂവൻകോഴി ചത്തു, 500 -ലധികം പേരെ പങ്കെടുപ്പിച്ച് കോഴിയുടെ പതിമൂന്ന്

  • 23rd July 2022
  • 0 Comments

ഉത്തർപ്രദേശിലെ ഫതൻ‌പൂരിൽ വീട്ടിലെ കോഴി ചത്ത് പതിമൂന്നാം ദിനം നടന്ന ചടങ്ങിൽ 500 -ലധികം പേരാണ് പങ്കെടുത്തത്. തന്റെ ഉടമയുടെ ആട്ടിൻകുഞ്ഞിനെ ഒരു തെരുവുനായയിൽ നിന്നും രക്ഷിക്കുന്നതിനിടയിലാണ് ഈ കോഴിക്ക് ജീവൻ നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ച് വിപുലമായി നടത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഈ കുടുംബം. ലാൽജി എന്നാണ് വീട്ടുകാർ കോഴിയ്ക്ക് പേരിട്ടിരുന്നത്. ഡോ സൽക്റാം സരോജ് എന്നയാളാണ് കോഴിയെ വളർത്തിയിരുന്നത്. സാധാരണ പതിമൂന്നാം തീയതി മരിച്ച ആളുകളുടെ ആത്മാവിന് […]

National News

വീര സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം;ജനറൽ ബിപിൻ റാവത്തിനും മധുലികയ്ക്കും ലിഡ്ഡര്‍ക്കും യാത്രാമൊഴി; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്‌

  • 10th December 2021
  • 0 Comments

തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് രാജ്യം. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂർണ സൈനിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ മൂന്ന് മണിക്കാണ് സംസ്‌കാരം.കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും. 12.30 വരെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ട ബ്രേഗേഡിയര്‍ […]

News

സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 19th June 2020
  • 0 Comments

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ശേഷം തമ്മനത്തെ വീട്ടിലും പൊതുദര്‍ശനം നടന്നു.

error: Protected Content !!