ലോക വനിതാ ദിനം; ചരിത്രത്തിലാദ്യമായി വനിതാ ജഡ്ജിമാരുടെ ഫുൾ ബെഞ്ചുമായി ഹൈക്കോടതി
ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തുന്നു. ജസ്റ്റിസുമാരായ അനു ശിവരാമൻ, വി. ഷിർസി, എം ആർ അനിത എന്നിവരടങ്ങുന്ന ഫുൾ ബെഞ്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ റിവ്യൂ ഹർജിയാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിൽ നിന്നും ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് വി ഷിർസിയെ ഉൾപ്പെടുത്തിയത്.