മത്സ്യബോര്‍ഡ് : വിദ്യാഭ്യാസ – കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി, ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ-സംസ്ഥാനതല മത്സരങ്ങളിലും പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യബോര്‍ഡ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നു. 2018-2019 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 10 എ+, 9 എ+, 8 എ+ എന്നിവ നേടിയവര്‍ക്കും ടി.എച്ച്.എസ്.എല്‍.സി, ഫുള്‍ എ+ നേടിയവര്‍ക്കും, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളിലെ മികച്ച വിജയം നേടിയ മൂന്ന് പേര്‍ക്കും […]