ഇന്ധനവില കുറക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി
ബി.ജെ.പി കുന്ദമംഗലം മണ്ഡലം കമ്മറ്റി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കുന്ദമംഗലം അങ്ങാടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചിട്ടും കേരളം കുറക്കാത്തത് ജനങ്ങളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബി.ജെ.പി. ജില്ല വൈസ് പ്രസിഡണ്ട് പൊക്കനാരി ഹരിദാസന്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സുധീര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശശീന്ദ്രന്‍ മാസ്റ്റര്‍, ടി. ചക്രായുധന്‍, പി. സിദ്ധാര്‍ത്ഥന്‍, സനൂപ്, എം.സുരേഷ്, കെ.സി. […]