മണിപ്പൂരിൽ വീണ്ടും സംഘർഷം; സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി
വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മെയ്തേയ് സ്ത്രീകൾ ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ മേഖലകളിൽ ബാരിക്കേഡ് സോൺ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അസം റൈഫിൾസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) അവരെ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ സേനയ്ക്ക് നേരെ കല്ലേറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സായുധ സേനയും മണിപ്പൂർ പൊലീസും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. അതേസമയം, […]