എ.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നു

  • 7th November 2020
  • 0 Comments

മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം […]

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ഇതുവരെ പിടികൂടിയത് 14 കോടി, ചാരിറ്റിയുടെ മറവില്‍ നടക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്ന് ആദായ നികുതി വകുപ്പ്

  • 7th November 2020
  • 0 Comments

രണ്ടു ദിവസമായി കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ പതിനാലര കോടി രൂപ പിടിച്ചെടുത്തതായി വിവരം. വെള്ളിയാഴ്ച്ച നടന്ന പരിശോധനയ്ക്കിടയില്‍ ഏഴ് കോടി രൂപയാണ് പിടികൂടിയത്. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നായിരുന്നു ഇത്രയും തുക കണ്ടെടുത്തത്. മെഡിക്കല്‍ കോളേജ് അകൗണ്ടന്റിന്റേതാണ് കാര്‍. തിരുവല്ലയില്‍ തന്നെയുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നിന്നും രണ്ടു കോടി രൂപയുടെ നിരോധിച്ച […]

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അവസാനിപ്പിക്കുന്നു; ഒത്തുതീര്‍പ്പ് 28 ലക്ഷം രൂപയും മടക്കി നല്‍കിയതിനാല്‍

  • 2nd November 2020
  • 0 Comments

ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ പരാതിക്കാരനായ പി ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതി പിന്‍വലിച്ചു. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ ആരോപിച്ച തുക പൂര്‍ണമായും തിരികെ ലഭിച്ച സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. തുകയുടെ ഭാഗമായ […]

പരീക്ഷ എഴുതാന്‍ പകരക്കാരന്‍; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാംറാങ്കുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

  • 29th October 2020
  • 0 Comments

അസമില്‍ ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടത്തിയ കേസിലാണ് അറസ്റ്റ്. 99.8 ശതമാനം മാര്‍ക്ക് നേടിയാണ് അസമില്‍ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്കുകാരനായത്. ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് […]

News

വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം’ ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്

വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപവരെ സമ്പാദിക്കാമെന്ന രീതിയിൽ പ്രചരിക്കുന്ന ഓൺലൈൻ തട്ടിപ്പിന്റെ പുതുവഴികളാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. നിങ്ങൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30- ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്ന തരത്തിലാണ് വാട്സ്ആപ്പിലൂടെ മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പ് തട്ടിപ്പിൻ്റെ പുതുവഴികൾ: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ […]

Kerala News

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 5th September 2019
  • 0 Comments

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. ജീവനക്കാരായ നിധിൻ മോഹൻ, ജിത്തു എന്നിവരുടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു […]

error: Protected Content !!