വിദ്യാർത്ഥികളെ ചതിയിൽ വീഴ്ത്താൻ ഗൂഡസംഘം; വ്യാജ അധ്യാപകൻ ചമഞ്ഞ് ഭീഷണി
വിദ്യാർത്ഥികളെ ചതിയിൽ വീഴ്ത്താൻ ഗൂഡസംഘം. ഓണ്‍ലെെന്‍ ക്ളാസുകളിൽ പങ്കെടുക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവർത്തനം. അധ്യാപകർ ചമഞ്ഞും സുഹൃത്ത് ചമഞ്ഞും ബന്ധം സ്ഥാപിക്കുന്ന ഇവർ വിദ്യാർത്ഥികളുടെ അശ്ലീല ദൃശ്യങ്ങൾ സ്വന്തമാക്കിയാണ് ഭീഷണിപ്പെടുത്തുന്നത്. വിദ്യാർത്ഥികളെ അധ്യാപകർ ചമഞ്ഞ് കെണിയിൽ വീഴ്ത്തുന്നതിന്റെ ആദ്യഘട്ടം ബന്ധം സ്ഥാപിക്കലാണ്. കുട്ടികളോട് ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ തുടർന്ന് അശ്‌ളീല ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ആവശ്യപ്പെടും. ചതിയിൽ വീഴുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി തുടര്‍ന്നും ചൂഷണം ചെയ്യും. കരുവാരകുണ്ടിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് […]