Kerala News

മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കാം; വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  • 12th August 2021
  • 0 Comments

വ്യാജ അഭിഭാഷകസെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കണമെന്നും എന്നാൽ അറസ്റ്റ് തടയാൻ കഴിയില്ലെന്നും ഹൈ കോടതി അറിയിച്ചു. ജാമ്യാപേക്ഷ ഈ മാസം 30ന് വീണ്ടും പരിഗണിക്കും ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നീ വകുപ്പുകളാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ്ചെയ്തു എന്നതാണ് കേസ് . 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. […]

Kerala News

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി

  • 22nd July 2021
  • 0 Comments

കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്. ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക ഇന്ന് ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയിലെത്തിയത്. എന്നാല്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാര്‍ അസോസിയേഷന്‍, തട്ടിപ്പ് കണ്ടെത്തിയതിനെ പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം […]

error: Protected Content !!