Kerala News

മന്ത്രവാദത്തിന്റെ മറവിൽ കവർച്ച; പ്രതി പിടിയിൽ

  • 6th March 2023
  • 0 Comments

മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ കബളിപ്പിച്ച് പണവും ആഭരണങ്ങളും കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. തൃശൂ ർ പാവരട്ടി സ്വദേശിഷാഹുൽ ഹമീദാണ് എറണാകുളം പോലീസിന്റെ പിടിയിലായത്. മന്ത്രവാദം നടത്തിയ സ്വർണം ധരിച്ചാൽ വിവാഹം നടക്കുമെന്ന് പറഞ്ഞ് എറണാകുളം പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്ന് ഇയാള്‍ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെന്നാണ് പരാതി. യുവതിയുമായി പരിചയത്തിലായ ഷാഹുൽ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് 2021 മുതല്‍ പല […]

Kerala News

പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് നോട്ടീസയച്ചു ; അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്

  • 1st December 2021
  • 0 Comments

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാർക്ക് രേഖകളുമായി മൊഴി നൽകാൻ ഹാജരാകാൻ ഇ ഡി നോട്ടിസ് അയച്ചു. . പരാതിക്കാരനായ യാക്കൂബിനാണ് നോട്ടിസ് നൽകിയത് . ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. മാത്രമല്ല മോൻസൻ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല. ഇതിനിടെ മോൻസൻ മാവുങ്കല്‍ കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി സർക്കാർ […]

Kerala News

‘ഡിജിപിക്കും എഡിജിപിക്കും പുരാവസ്തു നിയമത്തെക്കുറിച്ച് അറിവില്ലേ?’; സര്‍ക്കാര്‍ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി

  • 29th October 2021
  • 0 Comments

മോന്‍സണ്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മോന്‍സണിന്റെ വീട്ടില്‍ പോയ ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ എന്നും ചോദിച്ച കോടതി കേസില്‍ ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് നല്‍കിയ സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും നിരീക്ഷിച്ചു. മോന്‍സണ്‍ കേസില്‍ പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് […]

Kerala News

മോന്‍സനെതിരെ പുതിയ കേസ്; ഇറിഡിയം കൈവശംവെക്കാന്‍ അനുമതിയുണ്ടെന്ന് കാണിച്ച് ഡിആര്‍ഡിഓയുടെ പേരില്‍ നല്‍കിയ രേഖ വ്യാജം

  • 10th October 2021
  • 0 Comments

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇറിഡിയം കൈവശംവെക്കാന്‍ അനുമതിയുണ്ടെന്ന് കാണിച്ച് ഡിആര്‍ഡിഓയുടെ പേരില്‍ മോന്‍സണ്‍ നല്‍കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് കേസ് എടുത്തത്. ഇതോടെ ഇയാള്‍ക്കെതിരെയുളള ആറാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. റോക്കറ്റ് വിക്ഷേപണത്തിനുളള രാസപദാര്‍ഥമായ ഇറിഡിയം തന്റെ കൈവശമുണ്ടെന്ന് മോന്‍സണ്‍ പറഞ്ഞിരുന്നു. ഡിആര്‍ഡിഓയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചാണ് ഇയാള്‍ രേഖയുണ്ടാക്കിയതെന്ന് കണ്ടെത്തി. മോന്‍സന്റെ കൈവശമുളള ഇറിഡിയം വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. കലൂരിലെ വീട്ടില്‍ നിന്നാണ് വ്യാജ […]

Kerala News

കുലുക്കല്ലൂര്‍ സഹകരണസംഘം തട്ടിപ്പ്; ആറ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഐഎം

  • 26th August 2021
  • 0 Comments

ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ ക്രെഡിറ്റ് സഹകരണ സംഘം തട്ടിപ്പില്‍ ആറ് നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഐഎം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഏരിയ കമ്മറ്റി ജില്ലാ കമ്മറ്റിയോട് ശുപാര്‍ശ ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗമായ സംഘം പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍, ലോക്കല്‍ കമ്മറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠന്‍, സംഘം ഓണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നിവര്‍ക്ക് എതിരെയാന് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. ഇവര്‍ക്ക് പുറമെ ലോക്കല്‍ സെക്രട്ടറി എം എം വിനോദ് കുമാര്‍, […]

ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റില്‍

  • 13th December 2020
  • 0 Comments

ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖന്‍ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചാനല്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കി ടി.ആര്‍.പി റേറ്റിങ് പെരുപ്പിച്ചു എന്നതാണ് കേസ്. ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച് ഗ്രൂപ് നല്‍കിയ […]

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും

  • 16th November 2020
  • 0 Comments

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും അന്വേഷണം. ബിലിവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക. മതത്തിനെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്‌സ് ചര്‍ച്ച് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണം. അതേസമയം, കണ്ടെടുത്ത പണത്തിനും നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ഇതുവരെ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

എം സി കമറുദ്ദീന്‍ റിമാന്റില്‍

  • 11th November 2020
  • 0 Comments

നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കമറുദ്ദീനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിവിധ […]

ഫോണ്‍ തട്ടിപ്പറിച്ചോടി ഫ്‌ളെഷ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമം; ബിലീവേഴുസ് ചര്‍ച്ച് റെയ്ഡില്‍ നാടകീയസംഭവങ്ങള്‍

  • 9th November 2020
  • 0 Comments

കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. ഒന്നാം ദിവസത്തെ റെയ്ഡ് പുരോഗമിക്കുന്നതിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ […]

കമറുദ്ദീന്‍ രാജി വെക്കില്ല, എതിരെ പാര്‍ട്ടി നടപടിയുമില്ല; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചുകൊടുക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് നടപടി നിയമപരമായി നിലനില്‍ക്കാത്തത് ആണ്. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു. കമറുദ്ദിന്റെ അറസ്റ്റിന് […]

error: Protected Content !!