മാസ്റ്റർ പീസ് നോവലിനെതിരെ പരാതി; ഫ്രാന്‍സിസ് നൊറോണ സര്‍ക്കാര്‍ ജോലി രാജിവെച്ചു
മാസ്റ്റർ പീസ് എന്ന തന്റെ നോവലിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ ജോലി രാജി വെച്ച് എഴുത്തുകാരൻ ഫ്രാന്‍സിസ് നൊറോണ. കുടുംബ കോടതിയിലെ സീനിയർ ക്ലാർക്ക് പദവിയിൽ നിന്നാണ് വിരമിക്കാൻ മൂന്ന് വർഷത്തോളം സർവീസ് അവശേഷിക്കെ നെറോണ സ്വയം വിരമിച്ചത്. സാഹ്യത്യ രംഗത്തെ മോശം പ്രവണതകളെപ്പറ്റി എഴുതിയ മാസ്റ്റർ പീസ് നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി ഉയരുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. നൊറോണയുടെ കഥയെ അടിസ്ഥാനമാക്കി രചിച്ച കക്കുകളി എന്ന നാടകവും വിവാദമായിരുന്നു. തിരുത്തൽ നല്‍കിയിട്ട് ജോലിയില്‍ തുടരാനാണ് […]
